x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ക്രി​സ്മ​സ്, പു​തു​വ​ത്സ​ര വി​പ​ണി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: December 23, 2025 08:21 AM IST | Updated: December 23, 2025 08:21 AM IST

കോ​ഴി​ക്കോ​ട്: സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന വി​ല​ക്കു​റ​വി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ക്രി​സ്മ​സ്, പു​തു​വ​ത്സ​ര വി​പ​ണി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ത​ല​ക്കു​ളം ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​ഡ്വ. സാ​റ ജാ​ഫ​ര്‍ അ​ധ്യ​ക്ഷ​യാ​യി. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് മു​ന്‍​ചെ​യ​ര്‍​മാ​ന്‍ എം.​മെ​ഹ​ബൂ​ബ് ആ​ദ്യ വി​ല്‍​പ​ന നി​ര്‍​വ​ഹി​ച്ചു. റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ പി ​കെ അ​നി​ല്‍​കു​മാ​ര്‍, അ​സി. റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ വൈ.​എം. പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് വി​പ​ണി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ജി​ല്ല​യി​ലെ 14 ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും വി​പ​ണി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. 


ജ​യ, കു​റു​വ, പ​ച്ച​രി, പ​ഞ്ച​സാ​ര, ഉ​ഴു​ന്ന്, ചെ​റു​പ​യ​ര്‍, ക​ട​ല, തു​വ​ര​പ്പ​രി​പ്പ്, വ​ന്‍​പ​യ​ര്‍, മു​ള​ക്, മ​ല്ലി, വെ​ളി​ച്ചെ​ണ്ണ എ​ന്നി​ങ്ങ​നെ 13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 30 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി​യോ​ടെ ല​ഭ്യ​മാ​കും. മ​റ്റു ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കും 10 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​ണ്ട്. ബ്രാ​ന്‍​ഡ​ഡ് ഉ​ല്‍​പ​ന്ന​ങ്ങ​ളും ഓ​ഫ​റി​ല്‍ ല​ഭ്യ​മാ​കും.

ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് നേ​രി​ട്ട് വി​പ​ണി​യി​ലി​റ​ക്കു​ന്ന തേ​യി​ല, ആ​ട്ട, മൈ​ദ, റ​വ, അ​രി​പ്പൊ​ടി​ക​ള്‍, മ​സാ​ല​പ്പൊ​ടി​ക​ള്‍ എ​ന്നി​വ​യും ക്രി​സ്മ​സ്, പു​തു​വ​ത്സ​ര കേ​ക്കു​ക​ളും വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കും. ഒ​രു ദി​വ​സം 50 പേ​ര്‍​ക്കാ​ണ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കു​ക. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ സ​മ​യ​മെ​ഴു​തി​യ കൂ​പ്പ​ണ്‍ ന​ല്‍​കും. റേ​ഷ​ന്‍ കാ​ര്‍​ഡ് മു​ഖേ​ന​യാ​ണ് സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം.

 

 

Tags : nattu vishesham ConsumerFed

Recent News

Corehub Up