കണ്ണൂർ: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ത്രിവേണി സൂപ്പർമാർക്കറ്റുകളും ചേർന്ന് നടത്തുന്ന കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ 16മുതൽ പ്രവർത്തനമാരംഭിക്കും. ജില്ലയിൽ 181 വിപണന കേന്ദ്രങ്ങൾ തുറക്കും. കണ്ണൂർ ജില്ലാ ചന്തയുടെ ഉദ്ഘാടനം ചൊവ്വ റൂറൽ സഹകരണ ബാങ്കിൽ 15ന് രാവിലെ 11 ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ പി.ഇന്ദിര മുഖ്യപ്രഭാഷണം നടത്തും.
സഹകരണ ഓണവിപണികളിലൂടെ ജയ അരി, കുറുവ അരി മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.