x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​കവാ​ത​ക വി​ല​ക്ക​യ​റ്റം: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ൽ


Published: June 4, 2026 04:25 AM IST | Updated: June 4, 2026 04:25 AM IST

പ​ത്ത​നം​തി​ട്ട: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ൽ. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ അ​ടി​ക്ക​ടി​യു​ള്ള വി​ല​ക്ക​യ​റ്റ​വും ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്ത​തി​നേ​ക്കാ​ൾ മൂ​ന്നു​ത​വ​ണ ഇ​തി​നോ​ട​കം വ​ർ​ധി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ലാ​ക​ട്ടെ വ​ൻ വ​ർ​ധ​ന​യാ​ണു​ള്ള​ത്. 100 കു​ട്ടി​ക​ളു​ള്ള സ്കൂ​ളി​ൽ ഒ​രു മാ​സം കു​റ​ഞ്ഞ​ത് ര​ണ്ട് സി​ലി​ണ്ട​റു​ക​ൾ എ​ങ്കി​ലും വേ​ണം. നി​ല​വി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം സ്കൂ​ളു​ക​ൾ​ക്ക് ഒ​രു മാ​സം ഒ​ന്നി​ല​ധി​കം സി​ലി​ണ്ട​റു​ക​ൾ ബു​ക്ക് ചെ​യ്യാ​നാ​കി​ല്ല.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യേ തു​ട​ർ​ന്ന് പൊ​തു​വി​പ​ണി​യി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും വ​ർ​ധി​ച്ചു തു​ട​ങ്ങി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. പാ​ച​ക​ക്കാ​രു​ടെ കൂ​ലി​യും ന​ൽ​കും. മ​റ്റു ചെ​ല​വു​ക​ളെ​ല്ലാം അ​താ​ത് സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്കു ല​ഭി​ക്കു​ന്ന പ​ണ​ത്തി​ൽ നി​ന്ന് വേ​ണം ചെ​ല​വ​ഴി​ക്കേ​ണ്ട​ത്. അ​ഞ്ചാം​ക്ലാ​സ് വ​രെ ഒ​രു കു​ട്ടി​ക്ക് 6.78 രൂ​പ​യും എ​ട്ടാം​ക്ലാ​സ് വ​രെ 10.17 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ര​ക്കാ​ണ്.

പ​ദ്ധ​തി​യു​ടെ 60 ശ​ത​മാ​നം തെ​ല​വും കേ​ന്ദ്ര​മാ​ണ് വ​ഹി​ക്കു​ന്ന​ത്. 40 ശ​ത​മാ​നം സം​സ്ഥാ​ന​മാ​ണ് വ​ഹി​ക്കു​ന്ന​ത്. പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ കേ​ന്ദ്ര വി​ഹി​തം കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നു ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ മെ​നു. കൂ​ടാ​തെ ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം പാ​ലും ഒ​രു ദി​വ​സം മു​ട്ട​യും ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

വി​റ​ക് അ​ടു​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കാം

പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ വി​റ​ക​ടു​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ച​ക വാ​ത​ക ല​ഭ്യ​ത സാ​ധാ​ര​ണ നി​ല​യി​ലാ​യാ​ൽ വി​റ​ക് അ​ടു​പ്പു​ക​ൾ മാ​റ്റ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​റ​ക​ടു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വി​റ​കി​ന്‍റെ വി​ല ത​ന്നെ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. വി​റ​ക​ടു​പ്പ് ക​ത്തി​ക്ക​ണ​മെ​ങ്കി​ൽ പാ​ച​ക​പ്പു​ര​യി​ൽ പ്ര​ത്യേ​ക ഇ​ടം ക​ണ്ടെ​ത്ത​ണം.

എ​ല്ലാ സ്കൂ​ളു​ക​ളി​ലും പാ​ച​ക​വാ​ത​കം ഉ​പ​യോ​ഗി​ക്കാ​ൻ മൂ​ന്നു​വ​ർ​ഷം മു​ന്പ് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് നി​ർ​ദേ​ശി​ച്ച​ത്. ഇ​തോ​ടെ എ​ല്ലാ​യി​ട​ത്തെ​യും വി​റ​ക​ടു​പ്പു​ക​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം പ്ര​ഥ​മാ​ധ്യാ​പ​ക​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ച​ക വാ​ത​കം ഇ​ല്ലെ​ന്ന പേ​രി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു ദി​വ​സം പോ​ലും മു​ട​ക്കാ​നും ക​ഴി​യി​ല്ല.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up