തൊടുപുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നവംബര്‍12ന് കണ്ണൂര്‍ മാട്ടുമ്മലില്‍ നടക്കുന്ന സംസ്ഥാനതല ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്കു മുന്നോടിയായി എന്‍ജിഒ യൂണിയന് ജില്ലാ കനല് കലാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ മുട്ടം പോളിടെക്നിക് കോളജ് ഗ്രൗണ്ടില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാര്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ജോസില്‍ സെബാസ്റ്റ്യന്‍, എസ്. സുനില്‍കുമാര്‍, സി.എസ്. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫുട്ബോള്‍ മത്സരങ്ങള്‍ മൂലമറ്റം ഐഎച്ച്ഇപി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തി.
Tags :