പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവീകരിച്ച സ്കൂള്‍ ഓഡിറ്റോറിയത്തിന്റെയും ഗാലറിയുടെയും ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. ഡോ. ജോസഫ് മലേപറമ്പി
പാലാ: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവീകരിച്ച സ്കൂള്‍ ഓഡിറ്റോറിയത്തിന്റെയും ഗാലറിയുടെയും ഉദ്ഘാടനവും വെഞ്ചരിപ്പും നടത്തി. 130 വര്‍ഷത്തെ പാരമ്പര്യമുള്ള പാലാ സെന്റ് തോമസ് സ്കൂളിലെ ഓഡിറ്റോറിയം അത്യാധുനിക രീതിയില്‍ മോടിപിടിപ്പിച്ചതോടൊപ്പം സ്കൂള്‍ ഗ്രൗണ്ടില്‍ പുതുതായി ഗാലറിയും നിര്‍മിച്ചു.
15 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെയും ഗാലറിയുടെയും ഉദ്ഘാടനവും വെഞ്ചരിപ്പും സ്കൂള്‍ മാനേജര്‍ ഫാ. ഡോ.ജോസഫ് മലേപറമ്പില്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ. ജോര്‍ജ് തറപ്പേല്‍, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ഫാ. ഐസക് പെരിങ്ങാമലയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കൈക്കാരന്മാരായ പി.എം. മാത്യു, വി.ടി. ജോസഫ്, ബോസ്കോച്ചന്‍ തോമസ്, റോയി ചൊവ്വേലിക്കുടി, മാനേജര്‍മാരായ ബിനോയി പുളിക്കല്‍, ജയിംസ് മലമാക്കല്‍ എന്നിവരെ ആദരിച്ചു. കോണ്‍ട്രാക്ടര്‍മാരായ ടിമ്മിച്ചന് തോമസ്, സാബു ജോസഫ്, ബെന്നി ജോസഫ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റെജിമോന് സ്കറിയ തെങ്ങുംപള്ളില്‍, ഹെഡ്മാസ്റ്റര് ബിജോയ് ജോസഫ്, അധ്യാപകരായ ജോബി വര്‍ഗീസ്, ജൂലി ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Tags :