x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല​യി​ൽ കു​ടു​ങ്ങി​യ ചീ​ങ്ക​ണ്ണി​യെ ര​ക്ഷ​പ്പെ​ടു​ത്തി


Published: November 10, 2025 01:56 AM IST | Updated: November 10, 2025 01:56 AM IST

വ​ല​യി​ൽ കു​ടു​ങ്ങി​യ ചീ​ങ്ക​ണ്ണി.

അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ക​ണ്ണം​കു​ഴി​യി​ൽ വ​ല​യി​ൽ​കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചീ​ങ്ക​ണ്ണി​യെ യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി.

രാ​വി​ലെ യു​വാ​ക്ക​ൾ കു​ളി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ന​ക്ക​മി​ല്ലാ​ത്ത​നി​ല​യി​ൽ ചീ​ങ്ക​ണ്ണി​യെ​ക​ണ്ട​ത്. പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചീ​ങ്ക​ണ്ണി​യു​ടെ ക​ഴു​ത്തി​ൽ വ​ല കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഒ​ടു​വി​ൽ വ​ള​രെ സാ​ഹ​സി​ക​മാ​യി യു​വാ​ക്ക​ൾ​ത​ന്നെ വ​ല മു​റി​ച്ചു​മാ​റ്റി ചീ​ങ്ക​ണ്ണി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

 

Tags : Crocodile nattuvisesham local news

Recent News

Corehub Up