x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലു​ങ്ക് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ന​ടു​റോ​ഡി​ൽ

വെബ് ഡെസ്ക്
Published: August 28, 2026 04:23 AM IST | Updated: August 28, 2026 04:23 AM IST

നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ ക​ലു​ങ്ക്

 

ആ​ലു​വ: മൂ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും ആ​ലു​വ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഏ​താ​നും മീ​റ്റ​ർ നീ​ള​മു​ള്ള ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​തെ നീ​ളു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. ആ​ലു​വ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൻെ​റ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് മു​ന്നി​ലെ ക​ൽ​വ​ർ​ട്ട് നി​ർ​മാ​ണ​മാ​ണ് യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തോ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​വ​ശം ത​ട്ടി കേ​ടാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ക​ൾ​വ​ർ​ട്ടി​ന്‍റെ ശേ​ഷി​ക്കു​ന്ന ചെ​റി​യ പ​ണി​ക​ൾ മാ​ത്ര​മേ ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ളൂ. ഇ​ത് തീ​ർ​ക്കാ​നു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നു​ള്ള വീ​തി​യും കു​റ​വാ​ണ്. ടാ​റിം​ഗ്, കോ​ൺ​ക്രീ​റ്റ് എ​ന്നി​വ തീ​ർ​ക്കാ​തെ ഇ​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ നി​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ൾ​വ​ർ​ട്ടി​ന​ക​ത്ത് ക​യ​റി​യി​റ​ങ്ങു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ

മ​ഴ​യു​ള്ള സ​മ​യ​ത്ത് പ​ല​പ്പോ​ഴും തെ​ന്നി​മ​റി​യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മാ​ർ​ക്ക​റ്റ് റോ​ഡി​ന് കു​റു​കെ​യു​ള്ള കാ​ന​യി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് പ​തി​വാ​യ​പ്പോ​ഴാ​ണ് പൊ​തു​മ​രാ​മ​ത്തി​നെ​ക്കൊ​ണ്ട് ക​ൾ​വ​ർ​ട്ട് നി​ർ​മി​ച്ച​ത്.

മേ​യ് 13ന് ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഗ​താ​ഗ​തം നി​രോ​ധി​ച്ചാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ഗ​താ​ഗ​തം ഒ​രു ദി​ശ​യി​ൽ മാ​ത്ര​മാ​യും പി​ന്നീ​ട് മു​ഴു​വ​നാ​യും അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ റോ​ഡ് താ​റു​മാ​റാ​യി.

ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്രി​ൻ​സ് വെ​ള്ള​റ​യ്ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up