x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ത​ല​യ്ക്കുമീ​തെ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 28, 2026 05:17 AM IST | Updated: August 28, 2026 05:17 AM IST

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​വീ​ഴു​ന്ന നിലയിൽ.

കേ​ള​കം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് കേ​ള​കം പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റ മു​ക​ൾ ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ​ട​ക്കം അ​ട​ർ​ന്നു വീ​ഴു​ന്ന​ത് പ​തി​വാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മി​ച്ച ഈ ​വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ഇ​തു​വ​രെ യാ​തൊ​രു​വി​ധ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യ ഇ​രു​പ്പി​ട​ങ്ങ​ൾ​ക്ക് താ​ഴെ​യു​ള്ള കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​ള​കി​വീ​ഴു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ പു​ന​ർ​നി​ർ​മി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും പു​തു​ക്കി പ​ണി​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Tags : NattuVishesham DistrictNews

Recent News

Corehub Up