x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന് ശാ​പ​മോ​ക്ഷം


Published: November 5, 2025 02:32 AM IST | Updated: November 5, 2025 02:32 AM IST

നവീകരിച്ച പാ​മ്പാ​ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‌ ലൈ​ബ്ര​റി കെ​ട്ടി​ട​ം

ശ​ശി​കു​മാ​ർ പ​ക​വ​ത്ത്

തി​രു​വി​ല്വാ​മ​ല: മ​ഴ ന​ന​യാ​തെ​യും പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം ബു​ദ്ധി​മു​ട്ടാ​തെ​യും കു​ട്ടി​ക​ൾ​ക്ക് സ്വ​സ്ഥ​മാ​യി ഇ​നി വാ​യി​ക്കാം. സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​വും പാ​മ്പാ​ടി വി​ല്വാ​ദ്രി ല​യ​ൺ​സ് ക്ല​ബും ചേ​ർ​ന്ന് പാ​മ്പാ​ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.
ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ച്ച ലൈ​ബ്ര​റി​യു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യി. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ടം വൃ​ത്തി​യാ​ക്കി പെ​യി​ന്‍റ​ടി​ച്ച് ഭം​ഗി​യാ​ക്കി . അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ളും പൂ​ർ​ത്തി​യാ​ക്കി. ആ​വ​ശ്യ​മു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളും പു​സ്ത​ക​ങ്ങ​ളും സ​ജ്ജ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 14ന് ​ന​ട​ക്കും.

മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ലൈ​ബ്ര​റി കെ​ട്ടി​ടം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു . കെ​ട്ടി​ട​ത്തി​ന്‍റ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം ചോ​ർ​ന്നൊ​ലി​ച്ച് സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ഴാ​റാ​യ നി​ല​യി​ലാ​യി​രു​ന്നു.

128 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള സ്കൂ​ൾ കെ​ട്ടി​ടം ഉ​റ​പ്പു​ള്ള​താ​ണെ​ന്നു​ള്ള സാ​ക്ഷ്യ​പ​ത്ര​മൊ​ക്കെ കി​ട്ടി​യി​രു​ന്നെ​ങ്കി​ലും മേ​ൽ​ക്കു​ര​യു​ടെ ക​ഴു​ക്കോ​ലും പ​ട്ടി​ക​യും ഓ​ടു​മെ​ല്ലാം ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് കു​ട്ടി​ക​ളെ മ​ഴ​ക്കാ​ല​ത്ത് പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഇ​വി​ടേ​യ്ക്ക് മാ​റ്റി​യി​രു​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ​യെ കു​റി​ച്ച് ജൂ​ൺ നാ​ലി​ന് ‘ദീ​പ​ക’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Tags : school library nattuvisesham local news

Recent News

Corehub Up