പോത്താനിക്കാട് : വേനൽ മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റ് കിഴക്കൻ മേഖലയിൽ വൻ നാശം വിതച്ചു. ഇന്നലെ വൈകുന്നേരം 4.30 ഓടെ പൈങ്ങോട്ടൂർ പഞ്ചായത്തിലെ നെടുവക്കാട്, തെക്കേ പുന്നമറ്റം, കടവൂർ, വടക്കേ പുന്നമറ്റം, ചാത്തമറ്റം, ഒറ്റക്കണ്ടം, പ്രദേശങ്ങളിലും പോത്താനിക്കാട് പഞ്ചായത്തിലെ ആനത്തുഴി വാക്കത്തിപ്പാറ മേഖലകളിലുമാണ് കാറ്റ് വീശിയടിച്ചത്.
നെടുവക്കാട് ആടുകുഴിയിൽ ബേബി ജോസഫിന്റെ വീട് ഭാഗികമായി തകർന്നു, നൂറുകണക്കിന് വാഴ, റബ്ബർ, ജാതി, കൊക്കോ കൃഷികൾ ഒടിഞ്ഞും കടപുഴകിയും നശിച്ചു. വൻമരങ്ങളും നിലം പൊത്തി. ഈ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകൾ പലതും ഒടിഞ്ഞുവീണ് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പല സ്ഥലങ്ങളിലും വൈദ്യുതബന്ധം പുനസ്ഥാപിക്കാനായിട്ടില്ല .
ചാത്തമറ്റം പടിഞ്ഞാറ്റിൽ എൽദോ ബോബന്റെ പന്നി ഫാം കാറ്റിൽ നിലംപൊത്തി. ഉദ്ദേശം 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് എൽദോ പറഞ്ഞു.
Tags : nattu vishesham Devastation