x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ക​ളം വി​ടു​ന്നു

വെബ് ഡെസ്ക്
Published: July 24, 2026 03:08 AM IST | Updated: July 24, 2026 03:08 AM IST

മു​ണ്ട​ക്കു​റ്റി​ക്കു​ന്നി​ലെ അ​ള​വു​കേ​ന്ദ്ര​ത്തി​ല്‍ പാ​ല്‍ അളക്കാനെത്തി​യ വ​നി​ത.

ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ക്ഷീ​ര സം​ഘ​ങ്ങ​ള്‍​ക്കു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ല്‍ അ​ള​വു​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പാ​ല്‍ വാ​ങ്ങ​ല്‍ ഇ​ട​മാ​യി പ​രി​ണാ​മം.
അ​ള​വു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പാ​ല്‍ ന​ല്‍​കു​ന്ന​തി​ന് ക്ഷീ​ര ക​ര്‍​ഷ​ക​ക​ര്‍ തി​ക്കി​ത്തി​ര​ക്കു​ന്ന​ത് പ​ഴ​ങ്ക​ഥ​യാ​യി. മി​ക്ക കേ​ന്ദ്ര​ങ്ങ​ളി​ലും നാ​മ​മാ​ത്ര ക​ര്‍​ഷ​ക​രാ​ണ് രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞും പാ​ല്‍ അ​ള​വി​നെ​ത്തു​ന്ന​ത്. സം​ഘം ജീ​വ​ന​ക്കാ​ര​ന്‍ അ​ള​ന്നെ​ടു​ക്കു​ന്ന പാ​ല്‍ വാ​ങ്ങു​ന്ന​തി​ന് ആ​ളു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ കാ​ഴ്ച.

ക്ഷീ​ര​ക​ര്‍​ഷ​ക​രി​ല്‍ പ​ല​രും ക​ളം​വി​ട്ടു​വെ​ന്ന യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്കാ​ണി​ത് വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത്. ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ന് പ്ര​സി​ദ്ധ​മാ​യി​രു​ന്ന പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ല​ട​ക്കം വീ​ടു​ക​ളോ​ടു​ചേ​ര്‍​ന്നു​ള്ള തൊ​ഴു​ത്ത് വി​റ​കും കൃ​ഷി​പ്പ​ണി​ക്കു​ള്ള ആ​യു​ധ​ങ്ങ​ളും ആ​ക്രി സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഇ​ട​മാ​യി മാ​റി. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ഉ​പ​ജീ​വ​ന​ത്തി​ന് ക്ഷീ​ര​വൃ​ത്തി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന ജി​ല്ല​യാ​ണ് വ​യ​നാ​ട്.
കാ​ര്‍​ഷി​ക​ത്ത​ക​ര്‍​ച്ച അ​തീ​ജീ​വി​ക്കു​ന്ന​തി​നാ​ണ് ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍ പ​ശു​വ​ള​ര്‍​ത്ത​ലി​ലേ​ക്ക് തി​രി​ഞ്ഞ​ത്. എ​ന്നാ​ല്‍ കാ​ല​പ്ര​യാ​ണ​ത്തി​ല്‍ ചി​ത്രം മാ​റി. വ​ര​വും ചെ​ല​വും പൊ​രു​ത്ത​പ്പെ​ടാ​തെ പ​ശു​വ​ള​ര്‍​ത്ത​ല്‍ അ​വ​സാ​നി​പ്പി​ച്ച ക​ര്‍​ഷ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു.
കര്‍​ഷ​ക കു​ടും​ബാം​ഗ​ങ്ങ​ള്‍ തൊ​ഴി​ലി​ന് ഇ​ത​ര ദേ​ശ​ങ്ങ​ളി​ല്‍ പോ​കു​ന്ന​തും ക്ഷീ​ര​വൃ​ത്തി​യെ ബാ​ധി​ച്ചു.​പ​ശു​ക്ക​ളെ വ​ള​ര്‍​ത്താ​ന്‍​മാ​ത്രം അം​ഗ​ബ​ലം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും. പ്ര​തി​ദി​നം 2,05,000 വ​രെ ലി​റ്റ​ര്‍ പാ​ല്‍ ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ മു​ഖേ​ന മി​ല്‍​മ വ​യ​നാ​ട് ഡ​യ​റി​യി​ല്‍ സം​ഭ​രി​ച്ചി​രു​ന്നു.

56 ക്ഷീ​ര സം​ഘ​ങ്ങ​ള്‍ ജി​ല്ല​യി​ലു​ണ്ട്. സം​ഘ​ങ്ങ​ള്‍ സം​ഭ​രി​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. സം​ഘ​ങ്ങ​ള്‍ മു​ഖേ​ന മി​ല്‍​മ ഡ​യ​റി​യി​ല്‍ എ​ത്തു​ന്ന പാ​ലി​ന്‍റെ അ​ള​വി​നെ ഇ​ത് ബാ​ധി​ച്ചു. പ​ലേ​ട​ങ്ങ​ളി​ലും സം​ഘ​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ ക​ന്നു​കാ​ലി​ക​ളു​ടെ എ​ണ്ണ​വും കു​റ​യു​ക​യാ​ണ്. 2019ല്‍ 79,753 ​ക​ന്നു​കാ​ലി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത് 2024ല്‍ 58,439 ​ആ​യി കു​റ​ഞ്ഞ​താ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഇ​പ്പോ​ള്‍ ക​ണ​ക്കെ​ടു​ത്താ​ല്‍ ജി​ല്ല​യി​ല്‍ ക​ന്നു​കാ​ലി​ക​ളു​ടെ എ​ണ്ണം 40,000 തി​ക​യി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​ര്‍ നി​ര​വ​ധി.

Tags : Nattuvishesham DistrictNews DeepikaNews Dairy farmers

Recent News

Corehub Up