x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ക​ണ്ഠ​പു​ര​ത്ത് വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ഒ​രു കോ​ടി​യി​ലേ​റെ നാ​ശ​ന​ഷ്ടം

വെബ് ഡെസ്ക്
Published: August 4, 2026 01:38 AM IST | Updated: August 4, 2026 01:38 AM IST

ശ്രീ​ക​ണ്ഠ​പു​ര​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ നേതാക്കൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ശ്രീ​ക​ണ്ഠ​പു​രം: ക​ലി​തു​ള്ളി​യ കാ​ല​വ​ർ​ഷ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ​ത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​യ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​രം ഇ​നി​യും സാ​ധാ​ര​ണ​നി​ല കൈ​വ​രി​ച്ചി​ട്ടി​ല്ല. വെ​ള്ളം ക‍​യ​റി​യ ക​ട​ക​ൾ വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ശു​ചീ​ക​രി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യാ​കാ​തെ ന​ഗ​രം പ​ഴ​യ​നി​ല കൈ​വ​രി​ക്കി​ല്ല. സ​ർ​വ​തും ന​ശി​ച്ച​വ​രാ​ണ് ഭൂ​രി​പ​ക്ഷ​വും. പൂ​ർ​ണ​മാ​യ ന​ഷ്‌​ടം തി​ട്ട​പ്പെ​ടു​ത്തി വ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്നും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്‌​ടം ഉ​ണ്ടാ​യ​താ​യും വ്യാ​പാ​രി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി​യും സ​ന്ദ​ർ​ശി​ച്ചു. ശ്രീ​ക​ണ്ഠ​പു​ര​ത്തെ വെ​ള്ള​പ്പൊ​ക്കം പ​രി​ഹ​രി​ക്കാ​ൻ വ​കു​പ്പ് മ​ന്ത്രി​യോ​ട് കൂ​ടി​യാ​ലോ​ചി​ച്ച് ശ്രീ​ക​ണ്ഠ​പു​ര​ത്ത് യോ​ഗം വി​ളി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. 2018 ലെ ​അ​നു​ഭ​വം ക​ണ​ക്കി​ലെ​ടു​ത്ത് മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ന്നി​ല്ല. പു​ഴ​ക​ളി​ക​ളി​ലെ മ​ണ​ൽ നീ​ക്കാ​ത്ത​തും പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യി.

മ​ഴ​യ്ക്ക് മു​മ്പ് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്കം ഭ​ര​ണാ​ധി​കാ​രി​ക​ൾ ക്ഷ​ണി​ച്ചു വ​രു​ത്തി​യ​താ​ണ്. ക​ടം​വാ​ങ്ങി ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ക​രു​തി​വ​ച്ച​വ​യാ​ണ് ന​ശി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ​മേ​ച്ചേ​രി പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ ഓ​വു​ചാ​ൽ നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്. ഇ​ത് ന​ഗ​ര​സ​ഭ​യു​ടെ അ​ലം​ഭാ​വ​മാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

Tags : Nattuvishesham District News Damage of more than one crore Srikantapur

Recent News

Corehub Up