x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡി​ൽ വെ​ള്ളംക​യ​റി; ഗ​താ​ഗ​ത​നി​രോ​ധ​നം അ​വ​ഗ​ണി​ച്ച് യാ​ത്ര​ക്കാ​ർ

വെബ് ഡെസ്ക്
Published: August 4, 2026 02:16 AM IST | Updated: August 4, 2026 02:16 AM IST

വെ​ള്ളം ക​യ​റി​യ മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡി​ലൂ​ടെ മു​ന്ന​റി​പ്പ് ബോ​ർ​ഡ് അ​വ​ഗ​ണി​ച്ച് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ.

അ​രി​മ്പൂ​ർ: മ​ന​ക്കൊ​ടി പു​ള്ള് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം​നി​രോ​ധി​ച്ച​താ​യി പി​ഡ​ബ്ല്യു​ഡി ബോ​ർ​ ഡ് വ​ച്ചു. മൂ​ന്നി​ട​ത്താ​ണ് റോ​ഡി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്. ചി​ല​യി​ട​ത്ത് ഒ​ന്ന​ര​യ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. റോ​ഡി​ന്‍റെ ഉ​യ​ര​ക്കു​റ​വു​മൂ​ല​മാ​ണ് എ​ല്ലാ വ​ർ​ഷ​വും വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും.

അ​ഞ്ചു​മു​റി കോ​ൾ​പ്പ​ട​വി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ചീ​പ്പ് പൊ​ളി​ച്ച് വെ​ള്ളം വാ​രി​യം കോ​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ടു. ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ളം മ​റ്റു പ​ട​വു​ക​ൾ വ​ഴി പെ​രു​മ്പു​ഴ പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ത്തും. അ​വി​ടെ​നി​ന്ന് മ​ണ​ലൂ​ർ പ​ട​വി​ലേ​ക്ക് വെ​ള്ളം പോ​കാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി ആ​റാം​ക​ല്ല് പെ​രു​മ്പു​ഴ ചെ​റി​യ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക​ഴ​യും പൊ​ളി​ച്ചു.

തോ​ട്ടു​പു​ര പ​ട​വി​ലെ ക​ഴ​യും കൂ​ടി ഇ​നി തു​റ​ക്കേ​ണ്ട​തു​ണ്ട്. വാ​രി​യം​കോ​ളി​ലും അ​ഞ്ചു​മു​റി പ​ട​വി​ലും ല​ക്ഷ​ങ്ങ​ളു​ടെ മീ​നു​ക​ൾ വ​ള​ർ​ത്തു​ന്നു​ണ്ട്. അ​ഞ്ചു​മു​റി പ​ട​വി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ന​ക്കൊ​ടി പ്ര​ദേ​ശ​ത്ത് ര​ണ്ടു​കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

പ​ട​വു​ക​ളി​ൽ​നി​ന്ന് വെ​ള്ളം ഒ​ഴു​ക്ക് സു​ഖ​മ​മാ​ക്കി​യെ​ങ്കി​ലും ക​രു​വ​ന്നൂ​ർ പു​ഴ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം എ​ത്തി​യാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​പ​ക​ട​ക​ര​മാ​കും. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ അ​വ​ഗ​ണി​ച്ച് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന പ​ല​രും വാ​ഹ​നം അ​ട​ക്കം വെ​ള്ള​ത്തി​ൽ കു​ടു​ങ്ങേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

തൃ​ശൂ​രി​ൽനി​ന്ന് തൃ​പ്ര​യാ​റി​ലേ​ക്ക് പോ​കു​വാ​ൻ ഒ​ന്പ​തു​കി​ലോ​മീ​റ്റ​ർ ദൂ​രം ലാ​ഭ​മു​ള്ള റോ​ഡാണെ​ന്ന​തി​നാ​ൽ നിരവ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി പോ കുന്ന​ത്. മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡി​ന്‍റെ ഇ​ട​യി​ൽ​നി​ന്നും തി​രി​ഞ്ഞ് ശാ​സ്താം​ക​ട​വ് വ​ഴി കോ​ട​ന്നൂ​രി​ലേ​ക്കും ഒ​രു റോ​ഡ് പോ​കു​ന്നു​ണ്ട്. ഇ​വി​ടെ​യും ചെ​റു തായി വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Nattuvishesham District News ignore traffic restrictions

Recent News

Corehub Up