x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ര്‍​ത്ത് ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 4, 2026 03:04 AM IST | Updated: August 4, 2026 03:04 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ പ​രി​ഗ​ണി​ച്ച്, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ 100 കി​ട​ക്ക​ക​ളു​ള്ള പു​തി​യ ആ​ശു​പ​ത്രി നി​ര്‍​മി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി. നോ​ര്‍​ത്തി​ലെ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​വും സ്ഥ​ല​പ​രി​മി​തി​യും കൊ​ണ്ട് ഭാ​വി​യി​ലെ ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് കേ​ന്ദ്ര തൊ​ഴി​ല്‍ സ​ഹ​മ​ന്ത്രി ശോ​ഭാ ക​ര​ന്ത​ല​ജെ ലോ​ക്‌​സ​ഭ​യി​ല്‍ അ​റി​യി​ച്ചു.

എ​റ​ണാ​കു​ള​ത്തെ ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നോ​ര്‍​ത്തി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല സെ​ന്‍​ട്ര​ല്‍ പ​ബ്ലി​ക് വ​ര്‍​ക്ക്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നാ​ണ്. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഏ​ക​ദേ​ശം 232 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്. മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ക​ണ്‍​സെ​പ്റ്റ് പ്ലാ​ന്‍ എം​പ്ലോ​യീ​സ് സ്‌​റ്റേ​റ്റ് ഇ​ന്‍​ഷ്വ​റ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഇ​തി​ന​കം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നോ​ര്‍​ത്തി​ലെ ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​ക​ള്‍ നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഹൈ​ബി കേ​ന്ദ്ര തൊ​ഴി​ല്‍ മ​ന്ത്രി ഡോ. ​മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ​യോ​ട് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​ത്.

 

Tags : Nattuvishesham District News New building North ESI Hospital

Recent News

Corehub Up