കെ.കാദർ മൊയ്തീൻ മന്ത്രി സി.പി. ജോണിന് നിവേദനം നൽകുന്നു.
പാലക്കാട്: ഓട്ടിസം, സെറിബൽ പാൾസി, ബുദ്ധിപരമായ വെല്ലുവിളികൾ എന്നീ നാഷണൽ ട്രസ്റ്റ് ആക്ട് പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ സേവ് ദി ഫാമിലി കേരള ജില്ലാ കോ- ഓർഡിനേറ്റർ കെ.കാദർ മൊയ്തീൻ, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ പി. അച്യുതൻ മാസ്റ്റർ, ഷഫീഖ് ഒലവക്കോട് എന്നിവർ ചേർന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.
കെഎസ്ആർടിസി പാസിന് ഭിന്നശേഷിക്കാർക്ക് സർക്കാർ നിശ്ചയിച്ച വാർഷിക വരുമാന പരിധി അന്പതിനായിരം രൂപയാണ്. ദൂരപരിധി നമ്മുടെ താമസസ്ഥലത്തുള്ള ഡിപ്പോയിൽ നിന്നും നാല്പത് കിലോമീറ്റർ ആണ്. ദൂരപരിധിയും വരുമാനപരിധിയും മാനദണ്ഡമാക്കാതെ ഭിന്നശേഷി വിഭാഗങ്ങൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നതിനായി പാസ് അനുവദിച്ചുതരണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags : Nattuvishesham District News Save the Family petition to the Minister