പ്രതീകാത്മക ചിത്രം
തൃശൂർ: യുഎൻഎയുടെ നേതൃ ത്വത്തിൽ ജൂബിലി മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗമടക്കമുള്ളയിടങ്ങളിലേക്കു രോഗികൾക്കും ജീവനക്കാർക്കും പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ നടത്തുന്ന സമരം മനുഷ്യാവകാശത്തിനു വെല്ലുവിളിയെന്നു സീനിയർ സിഎൽസി പൊതുയോഗം.
ഇന്ത്യൻ ഭരണഘടനയുടെ നീതിന്യായ ബോധത്തെ അടിച്ചമർത്തുന്നതും സാധാരണ പൗരന് നീതി നിഷേധിക്കുന്നതുമായ ഇത്തരം സമരമുറകൾ തടയേണ്ടതു സർക്കാരിന്റെകൂടി ഉത്തരവാദിത്വമാണ്. സർക്കാരും ആശുപത്രി മാനേജ് മെന്റും സാധാരണക്കാർക്കു ചികിത്സ ലഭിക്കാനുള്ള നടപടിയെടുക്കണമെന്നു മുക്കാട്ടുകരയിൽ ചേർന്ന യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രിൻസ് മേനാച്ചേരി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി. ഫാ. നിതിൻ പൊന്നാരി, റെജി ഇരുന്പൻ, പി. എൽ. വിൽസണ്, ബാബു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Nursing struggle Senior CLC