x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് സ്കാ​ർ​ഫ് ദി​നം: ജി​ല്ലാ ക​ള​ക്ട​റെ സ്കാ​ർ​ഫ് അ​ണി​യി​ച്ച് ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 4, 2026 02:32 AM IST | Updated: August 4, 2026 02:32 AM IST

ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളിൽ ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​റി​നെ സ്കാ​ർ​ഫ് അ​ണി​യി​ച്ച് ആ​ദ​രിക്കുന്നു.

പാ​ല​ക്കാ​ട്: വേ​ൾ​ഡ് സ്കാ​ർ​ഫ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​റി​നെ സ്കാ​ർ​ഫ് അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​റെ സ​ന്ദ​ർ​ശി​ച്ച് സ്കാ​ർ​ഫ് അ​ണി​യി​ക്കു​ക​യും വേ​ൾ​ഡ് സ്കാ​ർ​ഫ് ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം കൈ​മാ​റു​ക​യും ചെ​യ്ത​ത്.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ സം​വ​ദിച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്രൂ​പ്പ് ലീ​ഡ​ർ ആ​ദി​ത്യ ശ​ങ്ക​ർ, അ​ധ്യാ​പ​ക​രാ​യ രാ​ജേ​ഷ്, അ​രു​ണ്‍​കു​മാ​ർ, ലാ​സി​ജ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News World Scarf Day District Collector honored

Recent News

Corehub Up