x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഷ് ക​ട്ട് മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വ്

വെബ് ഡെസ്ക്
Published: August 6, 2026 03:03 AM IST | Updated: August 6, 2026 03:03 AM IST

പ്രതീകാത്മക ചിത്രം

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ലെ ഫ്ര​ഷ് ക​ട്ട് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടാ​ന്‍ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വ്.
ക​മ്പ​നി​യു​ടെ എ​ല്ലാ​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ​ന്ന​ലെ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. താ​മ​ര​ശേ​രി ക​രി​മ്പാ​ല​ക്കു​ന്ന് അ​മ്പാ​യ​ത്തോ​ട്ടി​ലെ സി​ല്‍​വ​ര്‍ സാ​ന്‍​ഡ് ക്ര​ഷ​റി​ന് സ​മീ​പ​മാ​ണ് ഫ്ര​ഷ് ക​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​വി​ടെ നി​ന്നും സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തോ​തി​ല്‍ മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം സൃ​ഷ്ടി​ച്ചി​രു​ന്നു. 1974ലെ ​ജ​ല മ​ലി​നീ​ക​ര​ണ (ത​ട​യ​ലും നി​യ​ന്ത്ര​ണ​വും) നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 33 എ, 1981​ലെ വാ​യു മ​ലി​നീ​ക​ര​ണ (ത​ട​യ​ലും നി​യ​ന്ത്ര​ണ​വും) നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 31 എ ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ബോ​ര്‍​ഡി​ന് ല​ഭി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഥാ​പ​നം പൂ​ര്‍​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

മു​മ്പ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഈ ​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​റ​വു​ശാ​ലാ മാ​ലി​ന്യ​ങ്ങ​ളും കോ​ഴി മാ​ലി​ന്യ​ങ്ങ​ളും സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച പൗ​ള്‍​ട്രി റെ​ന്‍​ഡ​റിം​ഗ് പ്ലാ​ന്‍റാ​ണ് ഫ്ര​ഷ് ക​ട്ട് ഓ​ര്‍​ഗാ​നി​ക്‌​സ്. ഫ്ര​ഷ് ക​ട്ട് സ്ഥാ​പ​ന​ത്തി​നെ​തി​രേ ജ​ന​കീ​യ ക​ര്‍​മ​സ​മി​തി​യു​ടെ​യും ഇ​രു​തു​ള്ളി റി​വ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി രാ​പ​ക​ല്‍ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ദേ​ശ​ത്ത് ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

ജ​ന​ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​ക്കി​യ ഫ്ര​ഷ് ക​ട്ട് ക​മ്പ​നി അ​ട​ച്ചു പൂ​ട്ടി​യ​ത് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​ള്ള വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മു​സ് ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. റ​സാ​ഖ് എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Tags : Nattuvishesham Local News Cut Sewage Treatment Plant

Recent News

Corehub Up