ചാത്തന്നൂര്‍: പരവൂര്‍ - ചാത്തന്നൂര്‍ - കൊട്ടാരക്കര റൂട്ടില്‍ പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ചാത്തന്നൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനം വ്യാപാരി വ്യവസായി കൊല്ലം താലൂക്ക് മര്‍ക്കന്റയില്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജയചന്ദ്രന് ചാനല്‍ വ്യൂ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം കെ.കെ. നിസാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. രാജേഷ്,രാജാമണി, ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായി സി.എസ് സഞ്ജീവ്- പ്രസിഡന്റ്, എം.അനസ് -സെക്രട്ടറി, ബിനു - ട്രഷറര്‍, കരുണാകരന്, സുനീര്‍ - വൈസ് പ്രസിഡന്റ്, ചാക്കോ ജോണ്‍, വര്‍ഗീസ് സേവിയര്‍-ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബിനു നന്ദി പറഞ്ഞു. ഓഗസ്റ്റ് എട്ടിന് ഏരിയ സമ്മേളനം ചാത്തന്നൂര്‍ റീജണല്‍ കോ - ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കും.
Tags : Nattuvishesham Districtnews Demand