തത്തമംഗലത്ത് കനാലിൽ തള്ളിയ മാലിന്യകൂമ്പാരം.
തത്തമംഗലം: മൂലത്തറ ഇടതുകനാൽ ചെന്താമര നഗറിൽ മാലിന്യം തള്ളുന്നത് വീണ്ടും സജീവം. പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഉൾപ്പെടെ ഗാർഹിക വ്യാപാരസ്ഥാപന വേസ്റ്റുകളും കനാലിൽ വ്യാപിച്ചുകിടക്കുകയാണ്. കനാലിൽ കാർഷിക ആവശ്യത്തിനായി ജലം ഇറക്കിയാൽ മാലിന്യം ഒഴുകി എത്തുന്നത് നെൽപ്പാടങ്ങളിൽ. പൊട്ടിയ കുപ്പിച്ചില്ലുകളും തള്ളുന്നത് കനാലിലാണ് .
വാഹനം കയറിച്ചാകുന്ന നായ, പൂച്ച ഉൾപ്പെടെയുള്ളവയെ ജനങ്ങളും കനാലിൽ വലിച്ചിടുകയാണ് പതിവ്. വയലുകളിൽ കാർഷികവൃത്തിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് ഇത്തരം മാലിന്യം ഏറെ വിഷമമാണ് ഉണ്ടാക്കുന്നത്. കുപ്പിച്ചില്ലുകൾ കാലിൽ കയറിയ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മാലിന്യം കനാൽവെള്ളത്തിലിടുന്നത് ശിക്ഷാർഹമായ കുറ്റമാണെങ്കിലും ഇതൊന്നും അനുസരിക്കാതെയാണ് ചിലർ പതിവായി മാലിന്യം കനാലിലിടുന്നത്.
Tags : dumping waste nattuvisesham local news