x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​രാ​ടം​പാ​ലം-മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​യി നി​ർ​മി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: July 30, 2026 01:28 AM IST | Updated: July 30, 2026 01:28 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ സ​മ്മേ​ള​നം

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​ദി​ഷ്ട ഓ​രാ​ടം​പാ​ലം-മാ​ന​ത്തു​മം​ഗ​ലം റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് കം ​ബൈ​പാ​സ് വ​ന്ന് അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്നും അ​തൊ​ഴി​വാ​ക്കാ​ൻ മാ​ന​ത്തു​മം​ഗ​ലം ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞ് പൊ​ന്ന്യാ​കു​ർ​ശി ബൈ​പാ​സ് റോ​ഡി​ൽ വ​ന്നു​ചേ​രും വി​ധം എ​ലി​വേ​റ്റ​ഡ് റോ​ഡാ​യി നി​ർ​മി​ക്ക​ണമെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രി​ന്ത​ൽ​മ​ണ്ണ മാ​ൾ അ​സ്‌ലം ഹാ​ളി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. സു​ഗ​ണ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാം ഗ​ൾ​ഫ് ഫോ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഹം​സ പു​ല്ലാ​ട്ടി​ൽ, ഏ​രി​യാ സെ​ക്ര​ട്ട​റി പി.​പി. അ​ബ്ബാ​സ്, സി. ​അ​ഷ്റ​ഫ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ, ഇ​മേ​ജ് ഹു​സൈ​ൻ, മു​ജീ​ബ് കാ​ളി​പ്പാ​ട​ൻ, ന​ന്ദി​നി ജ​യ​രാ​ജ​ൻ, ഡോ. ​അ​മ്മു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ 35 അം​ഗ ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഭാ​ര​വാ​ഹി​ക​ൾ: സ​ലാം ഗ​ൾ​ഫോ​ണ്‍ (പ്ര​സി​ഡ​ന്‍റ്), ന​ന്ദി​നി ജ​യ​രാ​ജ്, ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, മു​ജീ​ബ് കാ​ളി​പ്പാ​ട​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (സെ​ക്ര​ട്ട​റി), ദാ​മു സോ​ഡി​യാ​ക്, ന​വാ​സ് ലി​ങ്ക്, പി. ​മ​നോ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി. ​അ​ഷ്റ​ഫ് (ട്ര​ഷ​റ​ർ).

Tags : Nattuvishesham Districtnews Demand

Recent News

Corehub Up