ചുള്ളിമട പാതയിൽ ഉണങ്ങി ദുർബലാവസ്ഥയിലുള്ള വൃക്ഷം.
വണ്ടിത്താവളം: ചുള്ളിമട പാതയിൽ ഉണങ്ങി ഇലകൊഴിഞ്ഞ് ദുർബലാവസ്ഥയിലുള്ള മരം മുറിച്ച് നീക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. ഇടക്കിടെ മരച്ചില്ലകൾ റോഡിൽ പൊട്ടിവീഴുകയാണ്. സ്കൂൾ തുറന്നാൽ പട്ടഞ്ചേരി, വണ്ടിത്താവളം വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികൾ കാൽനടയായി യാത്ര വഴിയാണിത്. വണ്ടിത്താവളം, കൊല്ലങ്കോട് എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. കാലവർഷം ശക്തമായാൽ മരം നിലമ്പതിക്കാവുന്ന സാഹചര്യവും നിലവിലുണ്ട്. ഈ സ്ഥലത്ത് റോഡിനു വീതി കുറവായതിനാൽ മരംവീണാൽ യാത്രക്കാർക്ക് അപകടസാധ്യതയുമുണ്ട്.
Tags : Demand nattuvishesham local news