തൃശൂർ: മഴക്കാലമെത്തിയതോടെ ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഒന്പതുദിവസത്തിനിടെ രോഗലക്ഷണവുമായി ചികിത്സ തേടിയത് 186 പേർ.
കോർപറേഷൻ പരിധിയിൽ 30 പേർക്കാണു ഡെങ്കിപ്പനി. അതിർത്തികളോടുചേർന്നുള്ള തദ്ദേശസ്ഥാപനങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. പാണഞ്ചേരിയിൽ ഏഴ്, പുത്തൂർ-അഞ്ച്, നടത്തറ-നാല്, അടാട്ട്, കോലഴി, വേലൂർ, പൊയ്യ - രണ്ടുവീതം, പാറളം, നെൻമണിക്കര, താന്ന്യം, തൃക്കൂർ, മേലൂർ, പാഞ്ഞാൾ, അരിന്പൂർ, എരുമപ്പെട്ടി, ചേർപ്പ്, മുല്ലശേരി, കൊടുങ്ങല്ലൂർ, നാട്ടിക എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് രോഗബാധ.
പകർച്ചപ്പനി ബാധിച്ചവരുടെ എണ്ണത്തിലും വർധനയുണ്ടായി. ഇതുവരെ 7140 പേർ ചികിത്സതേടി. 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 പേർ ഇൻഫ്ലുവൻസ, ഒന്പതുപേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി. മൂന്നുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
Tags : Nattuvishesham Local News Dengue fever