x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വി​ക​യു​ടെ മൃ​ത​ദേ​ഹം ജ​പ്പാ​നി​ൽത​ന്നെ സം​സ്ക​രി​ക്കും

വെബ്ഡെസ്ക്
Published: September 7, 2026 07:51 AM IST | Updated: September 7, 2026 07:51 AM IST

ദേ​വി​ക​

ഇ​രി​ട്ടി: ജ​പ്പാ​നി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ​ടി​യൂ​ർ നി​ടി​യോ​ടി​യി​ലെ തെ​ക്ക​ൻ​വീ​ട്ടി​ൽ പ്ര​കാ​ശ​ൻ–​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി​ക​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ല്ല. മൃ​ത​ദേ​ഹം ജ​പ്പാ​നി​ൽ ത​ന്നെ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കു​മെ​ന്ന് ദേ​വി​ക​യു​ടെ അ​ച്ഛ​ൻ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ര​ണ്ടി​ന് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30 വ​രെ ദേ​വി​ക മാ​താ​പി​താ​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്നും നാ​ലും തീ​യ​തി​ക​ളി​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ​യാ​ണ് നാ​ലി​ന് ഉ​ച്ച​യോ​ടെ ദേ​വി​ക​യെ കാ​ണാ​താ​യ വി​വ​രം ജ​പ്പാ​നി​ൽ​നി​ന്ന് കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചെ​ന്ന വി​വ​ര​വും ല​ഭി​ച്ചു.

പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബു​ള്ള​റ്റ് ട്രെ​യി​ൻ ത​ട്ടി ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് കു​ടും​ബ​ത്തി​ന് വി​വ​രം ല​ഭി​ച്ച​ത്. സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രി​ച്ച​ത് ദേ​വി​ക​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ കോ​ഴ്സ് പ​ഠി​ച്ച ദേ​വി​ക ജ​പ്പാ​നി​ൽ ന​ഴ്സിം​ഗ് കെ​യ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​സ്ഥ​ല​ത്ത് സ​മ്മ​ർ​ദ​വും ശ​കാ​ര​വും ഉ​ണ്ടാ​യി​രു​ന്ന​താ​യും ജോ​ലി മ​ടു​ത്ത​താ​യി ദേ​വി​ക പ​റ​ഞ്ഞി​രു​ന്ന​താ​യും പി​താ​വും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു. ഇ​താ​കാം മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ സം​ശ​യം. 

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലി​സ്, നോ​ർ​ക്ക, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കാ​ൻ കു​ടും​ബം ഒ​രു​ങ്ങു​ക​യാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് ജ​പ്പാ​നി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ചി​താ​ഭ​സ്മം നാ​ട്ടി​ലെ​ത്തി​ച്ച് ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​നും കു​ടും​ബം ശ്ര​മി​ക്കു​ന്നു​ണ്ട്.

Tags : nattu vishesham Devika's mortal remains will be cremated

Recent News

Corehub Up