x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് നേ​മ​ത്ത് ഭ​ക്തി​നി​ർ​ഭ​ര​ വ​ര​വേ​ൽ​പ്പ്

വെബ് ഡെസ്ക്
Published: October 12, 2026 12:57 AM IST | Updated: October 12, 2026 12:57 AM IST

തിരുവനന്തപുരത്തേക്കു പ്രവേശിച്ച വിഗ്രഹങ്ങൾക്ക് നേമത്ത് സ്വീകരണം നൽകിയപ്പോൾ.

നേ​മം : ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് നേ​മ​ത്ത് ഭ​ക്തി നി​ര്‍​ഭ​ര​വ​ര​വേ​ല്പ് ന​ല്‍​കി. ​തഹസി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ല്പ് ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്നു തിരുവനന്തപുരം കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​തി​ര്‍​ത്തി​യി​ലും സ്വീ​ക​ര​ണം ന​ല്‍​കി.

നേ​മം വി​ല്ലേ​ജ് ഓ​ഫിസി​ല്‍ ന​ട​ന്ന ഇ​റ​ക്കി പൂ​ജ കാ​ണാ​ന്‍ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ പു​റ​പ്പെ​ട്ട ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യാ​യി ഉ​ച്ച​യ് ക്കു ര​ണ്ട​ര​യോ​ടെ​യാ​ണ് നേ​മ​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ അ​നീ​ഷ് ശ​ങ്ക​ര്‍, നേ​മം വി​ല്ലേ​ജ് ഓഫി​സ​ര്‍ ബി.​അ​നി​ല്‍​കു​മാ​ര്‍, റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, നി​ഷ ശി​വാ​ന​ന്ദ​ന്‍, കെ.​പി.​അ​ജി​ത് ലാ​ല്‍, നേ​മം രാ​ജ​ന്‍, പാ​പ്പ​നം​കോ​ട് അ​ജ​യ​ന്‍, എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കോർപറേഷന്‍റെ സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ മേ​യ​ര്‍ വി.​വി. രാ​ജേ​ഷ്, ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​ആ​ര്‍.​ ഗോ​പ​ന്‍, ക​ര​മ​ന അ​ജി​ത്ത്, പാ​പ്പ​നം​കോ​ട് സ​ജി, കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ന്‍, എ​സ്.​പി. ദീ​പ​ക്ക്, ആ​ര്‍.​ ഹ​രി​കു​മാ​ര്‍, എ​സ്.​കെ. ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് വി​ല്ലേ​ജ് ഓഫിസി​ല്‍ പോ​ലീ​സ് ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. ത​ട്ടപൂ​ജ ന​ട​ത്താ​നും ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ളെ ദ​ര്‍​ശി​ക്കാ​നു​മാ​യി നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് റോ​ഡി​നി​രു​വ​ശ​വും കാ​ത്ത് നി​ന്ന​ത്. നേ​മം പൊലിസ് സ്റ്റേ​ഷ​നു​മു​ന്നി​ലും ത​ട്ട​പൂ​ജ ന​ട​ത്തി. ഘോ​ഷ​യാ​ത്ര​യോ​ടൊ​പ്പം വ​ലി​യ ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ൾ ഘ​ടി​പ്പി​ച്ചെ​ത്തി​യ ചി​ല വാ​ഹ​ന​ങ്ങ​ളെ പ​ള്ളി​ച്ച​ലി​ൽവച്ചു പൊലിസ് ത​ട​ഞ്ഞു.

ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ന​ല്‍​കു​ന്ന ക​ഞ്ഞി വി​ത​ര​ണ​വും പ​തി​വു​പോ​ലെ നേ​മം വി​ല്ലേ​ജ് ഓഫിസ് വളപ്പിൽനടന്നു.

വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് യാ​ത്ര​യ​യ​പ്പ് നൽകി

നെ​യ്യാ​റ്റി​ന്‍​ക​ര: അ​ന​ന്ത​പു​രി​യി​ലേ​യ്ക്കു​ള്ള എ​ഴു​ന്ന​ള്ള​ത്തി​നി​ട​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ വി​ശ്ര​മ​ത്തി​നി​റ​ക്കി​യ ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ഇ​ന്ന​ലെ രാ​വി​ലെ ഭ​ക്തി​സാ​ന്ദ്ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ക്ഷേ​ത്ര​ത്തി​ലെ താ​ത്കാ​ലി​ക പ​ന്ത​ലി​ല്‍ ഇ​റ​ക്കി​പൂ​ജ​യ്ക്ക് ഒ​രു​ക്കി​യ വി​ഗ്ര​ഹ​ങ്ങ​ളെ ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ലും നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​രെ​ത്തി​യി​രു​ന്നു. വ​ഴി​യോ​ര​ത്തെ ത​ട്ട​പൂ​ജ​ക​ള്‍ സ്വീ​ക​രി​ച്ചാ​ണ് സ​ര​സ്വ​തി ദേ​വി​യും മു​ന്നൂ​റ്റി​ന​ങ്ക​യും കു​മാ​ര​സ്വാ​മി​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് യാ​ത്ര തു​ട​ര്‍​ന്ന​ത്. ബാ​ല​രാ​മ​പു​ര​ത്ത് പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ജം​ഗ്ഷ​നി​ലെ​ത്തി​യ ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര​വേ​ല്‍​പ്പ് ന​ല്‍​കി.

Tags : Navaratri NattuVishasham DistrictNews

Recent News

Corehub Up