അങ്കമാലിയിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലെ സെന്റ് തോമസ് കോൺഫറൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് "ജോസ് ദേവസി മഞ്ഞളി മെമ്മോറിയൽ ബ്ല
അങ്കമാലി: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലെ അങ്കമാലി സെന്റ് തോമസ് കോൺഫറൻസിന്റെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ നിർമിച്ച സൗജന്യ ഡയാലിസിസ് സെന്റർ ജോസ് ദേവസി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്ഡ് ഒസാനം നാടിന് സമർപ്പിച്ചു. പറക്കുളം റോഡിൽ ഇദ്ദേഹത്തിന്റെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് സുമനസുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വ്വാദ കര്‍മവും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍, നഗരസഭാ ചെയർപേഴ്സൺ റീത്ത പോള്‍, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഇന്ത്യൻ നാഷണല്‍ പ്രസിഡന്റ് ജൂഡ് എസ്. മംഗല്രാജ്, എറണാകുളം സിസി പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍, ഏരിയാ പ്രസിഡന്റ് ജയിംസ് പ്ലാക്കല്‍, ആത്മീയ ഉപദേഷ്ടാവ് ഫാ. ഇഗ്നേഷ്യസ് പയ്യപ്പിളളി, സെന്റ് തോമസ് കോണ്‍ഫന്‍സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കുന്നപ്പിള്ളി, പോളച്ചന് ഇടശേരി, എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ്, ജീസണ്‍ മുണ്ടാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജു പൗലോസ്, എം.എ. ജോണ്സണ് മാസ്റ്റര്‍, ബസിലിക്ക വൈസ് ചെയര്മാന് സെബി വര്‍ഗീസ് മാണിക്കത്താന്, പ്രൊജക്ട് ഓഫീസര്‍ ജിയോ മത്തായി, ജോര്‍ഡി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ദിനംതോറും ആറ് ഡയാലിസിസ് മെഷീനുമായി 12 ഡയാലിസിസ് ചെയ്യാന്‍ സാധിക്കുന്ന ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ജാതിമത ഭേദമെന്യേ അര്‍ഹരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags : NattuVishesham DistrictNews