x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ഗി​ന്ന​സി​ൽ ഇ​ടം​നേ​ടി​യ ഡ​യ​മ​ണ്ട് റിം​ഗ് ആ​ല​പ്പു​ഴ​യി​ൽ


Published: June 20, 2026 10:28 PM IST | Updated: June 20, 2026 10:28 PM IST

ആ​ല​പ്പു​ഴ: ലോ​ക ഗി​ന്ന​സി​ൽ ഇ​ടം​നേ​ടി​യ അ​ഞ്ച് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 340 ഗ്രാം ​തൂ​ക്ക​മു​ള്ള ഡ​യ​മ​ണ്ട് റിം​ഗ് കാ​ണ​ണ​മെ​ങ്കി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ​ത്ത​ണം. 24671 ര​ത്ന​ങ്ങ​ൾ പ​തി​ച്ച ലോ​ക​ത്തെ ആ​ദ്യ​ത്തെ മോ​തി​രം 20 ജോ​ലി​ക്കാ​ർ ചേ​ർ​ന്ന് ആ​റു​മാ​സം കൊ​ണ്ടാ​ണ് പ​ണി​ത​ത്. മ​ല​പ്പു​റ​ത്ത് സ്വാ ​ഡ​യ​മ​ണ്ടി​ലാ​ണ് ഇ​തി​ന്റെ നി​ർ​മാ​ണം. എ​ന്നാ​ൽ, ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ നൂ​ർ ജു​വ​ല​റി​യു​ടെ ന​വീ​ക​രി​ച്ച ഷോ​റു​മിന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 22 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണു​ന്ന​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ഥാ​ന​ത്ത് മോ​തി​രം പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

18 നാ​ണ് മോ​തി​രം മു​ല്ല​യ്ക്ക​ൽ നൂ​ർ ജു​വ​ല​റി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ച​ത്. മോ​തി​രം പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​തോ​ടെ ധാ​രാ​ളം ആ​ളു​ക​ൾ മോ​തി​രം കാ​ണു​ന്ന​തി​നും മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കാ​നും എ​ത്തി​ത്തു​ട​ങ്ങി. ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ മോ​തി​രം പ്ര​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് റിം​ഗ് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Diamond ring Nattuvishesham Distric News

Recent News

Corehub Up