x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച; ഭ​ര​ണ​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യ​താ​യി ലീ​ഗ്

വെബ് ഡെസ്ക്
Published: August 14, 2026 11:50 PM IST | Updated: August 14, 2026 11:50 PM IST

പ്രതീകാത്മക ചിത്രം

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ബീ​വ​റേ​ജ​സ് ഔ​ട്‌​ലെ​റ്റി​നും ബാ​റു​ക​ൾ​ക്കു​മെ​തി​രേ പ്ര​തി​പ​ക്ഷ​ത്തെ 15 കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട് ന​ൽ​കി​യ പ്ര​മേ​യ ച​ർ​ച്ച​ക്കി​ടെ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​താ​യി ആ​രോ​പ​ണം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ ബാ​റു​ക​ളും ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​മു​ൾ​പ്പെ​ടെ മു​ഴു​വ​ൻ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചു പൂ​ട്ടാ​ൻ സ​ർ​ക്കാ​രി​നോ​ട് ഐ​ക്യ​ക്ക​ണ്ഠേ​ന ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന പ്ര​മേ​യ​മാ​ണ് ച​ർ​ച്ച​ക്ക് വ​ന്ന​ത്.

എ​ന്നാ​ൽ പ​തി​മൂ​ന്നാ​മ​ത്തെ അ​ജ​ണ്ട​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ചെ​യ​ർ​പേ​ഴ്സ​ൺ യോ​ഗം അ​വ​സാ​നി​ച്ച​താ​യി പ​റ​ഞ്ഞ് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു എ​ന്ന് മു​ക്കം ന​ഗ​ര​സ​ഭ മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ മ​ദ്യ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക ഭ​ര​ണ സ​മി​തി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന് ത​യാ​റാ​യി​ല്ലെ​ന്നും മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മു​ക്ക​ത്തി​ന്‍റെ ടൂ​റി​സ വി​ക​സ​ന​ത്തി​ന്‌ ന​ഗ​ര​സ​ഭ​യി​ൽ മ​ദ്യം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്‌​ച്ച ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​തി​ന്‍റെ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ത്അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി പോ​യ​തെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ദ്യ വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​തേ നി​ല​പാ​ടാ​ണോ ഉ​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 2025 ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മു​ക്കം ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, അ​തി​ന് ഏ​ക​ദേ​ശം പ​ത്ത് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​തേ ഔ​ട്ട്‌​ലെ​റ്റി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ങ്ങ​നെ രൂ​പ​പ്പെ​ട്ടു​വെ​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​നു​ള്ള അ​വ​കാ​ശ​മാ​ണ്. ഈ ​നി​ല​പാ​ട് മാ​റ്റ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഗ​ഫൂ​ർ ക​ല്ലു​രു​ട്ടി, എ.​എം അ​ബൂ​ബ​ക്ക​ർ, ഐ.​പി​ഉ​മ്മ​ർ, വി ​അ​ബ്ദു​ള്ള​കു​ട്ടി, ശ​രീ​ഫ് വെ​ണ്ണ​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up