കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അര്‍ഹരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള അനുമോദനവും നടത്തി.
കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ദയ മെന്ററും സോഷ്യല്‍ വര്‍ക്കറും മോട്ടിവേഷണല്‍ സ്പീക്കറുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. ദയ ചെയര്മാന് പി.എം. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രോജക്ടിന്റെ ഭാഗമായി ദയയിലെ പത്തു കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പ്രഖ്യാപനവും വിതരണവും റോട്ടറി ക്ലബ് പബ്ലിക് ഇമേജ് ചെയര്മാന് സന്തോഷ് മാട്ടേല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ 120 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച 13 കുട്ടികളെ അനുമോദിക്കുകയും ചെയ്തു. കോട്ടയം ലേഡീസ് സര്‍ക്കിള്‍ നമ്പര്‍ 48 ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ റോസ് ആന്‍ തരകന്, സെക്രട്ടറിമായ കുര്യന്, ബിജു ജോണ്‍, റിയാനാ ടോമി കുറ്റിയാങ്കല്‍ എന്നിവര്‍ ചേര്‍ന്ന് പഠനോപകരണങ്ങളുടെ വിതരണം നടത്തി.
കുറുമണ്ണ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി വികാരിയും ദയ രക്ഷാധികാരിയുമായ ഫാ. തോമസ് മണിയഞ്ചിറ, സോജ ബേബി, പി.ടി. സുനില്‍ ബാബു, തോമസ് ടി. എഫ്രേം, ലിന്‍സ് ജോസഫ്, സിന്ധു പി. നാരായണന്, കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ബിജോയ് ജോസഫ്, എല്ബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Distribution and approval study materials