ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി നിര്‍വഹിക്കുന്നു.
മൂവാറ്റുപുഴ: നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായി റോട്ടറി ക്ലബ് ഓഫ് മൂവാറ്റുപുഴ ഹെറിറ്റേജി (റോട്ടറി ഡിസ്ട്രിക്ട് 3205)ന്റെ നേതൃത്വത്തില്‍ സൈലന്റ് വാരിയേഴ്സിന് ആദരം എന്ന പേരില്‍ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. ഹെംലോക്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങ് ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.രജിത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുല്‍ സലാം, സെക്രട്ടറി റൊട്ടേറിയന്‍ കിച്ചൂ കുരുവിള എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നഗരസഭയിലെ 25 ശുചീകരണ തൊഴിലാളികള്‍ക്ക് മഴകോട്ട്, ഗംബൂട്ട്, റബര്‍ ഗ്ലൗസ്, ഫേസ് മാസ്ക് എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews