വ്യാപാരോത്സവത്തിന്റെ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം.
കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരോത്സവത്തിന്റെ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനവും വി.ടി. ബൽറാം എംഎൽഎ ക്ക് നൽകുന്ന സ്വീകരണവും 2025-26 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കലും അവർക്കുള്ള പഠനോപകരണ വിതരണവും ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
ആറങ്ങോട്ടുകര വ്യാപാരഭവനിൽ നടന്ന പരിപാടി വി.ടി. ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. ബാലൻ മുഖ്യപ്രഭാഷണം നടത്തി.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിപിലേഷ് പോസ്റ്റർ പ്രകാശനം ചെയ്തു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് വി.പി. നൗഫൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. 2025-26 അധ്യായനവർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം നിർവഹിച്ചു.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി. ജിഷ, കെവിവിഇഎസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷബീർ ചാലിശേരി, ആറങ്ങോട്ടുകര യൂണിറ്റ് ട്രഷറർ വി.വി. പ്രശോഭ് കുമാർ എന്നിവർ പ്രസംഗിച്ചു. കെവിവിഇഎസ് യൂണിറ്റ് കോ-ഓർഡിനേറ്റർ അഷ്റഫ് ദേശമംഗലം, രക്ഷാധികാരി ടി.ഇ. സക്കരിയ ഹാജി, വൈസ് പ്രസിഡന്റ്് എം. മോഹനൻ, ജോയിന്റ് സെക്രട്ടറി പി.കെ. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എം. സക്കരിയ, ഇ.പി. സുരേഷ്, കെ. വിജീഷ്, എം. മൊയ്തീൻ, ഇ.വി. സന്ദീപ്, പി. ഫിറോസ്, മുസ്തഫ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി, എ.എച്ച്. ഷറഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.