വി.കെ. ജിന്‍സ് (പ്രസിഡന്റ്), ആര്. ബിജുമോന് (സെക്രട്ടറി).
ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനപൂര്‍ണമായ സാമ്പത്തിക ഉപരോധമടക്കം നടത്തുമ്പോഴും ജീവനക്കാര്‍ക്ക് നല്കിയ മുഴുവന്‍ വാഗ്ദാനങ്ങളും സമയബന്ധിതമായി നടപ്പാക്കി മുന്നോട്ട് പോകുന്ന ഇടതു സര്‍ക്കാരിന് കരുത്തു പകരാന്‍ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്. ബിജുമോന്, എസ്. സജീവ്, പി.ടി. ഉണ്ണി, ആര്. രമേശ്, ബിന്ദു രാജന്, ആര്. ഹരീഷ്, എസ്.കെ.എം. ബഷീര്‍, കെ.വി. സാജന്, എ.കെ. സുഭാഷ്, സി.ജി. അജീഷ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി വി.കെ. ജിന്‍സ്-പ്രസിഡന്റ്, വി.എം .ഷൗക്കത്തലി, എസ്. സുകുമാരന്‍, ആന്‍സ് ജോണ്‍-വൈസ് പ്രസിഡന്റുമാര്‍, ആര്. ബിജുമോന്-സെക്രട്ടറി, പി.ടി. ഉണ്ണി, ഡി.കെ. സജിമോന്‍, എം.എസ്.ശ്രീകുമാര്‍-ജോയിന്റ് സെക്രട്ടറിമാര്‍, എ.കെ. സുഭാഷ്-ട്രഷറര്‍ എന്നിവരെയും വനിതാ കമ്മിറ്റി ഭാരവാഹികളായി പി.എസ്. ചിന്താമോള്‍-പ്രസിഡന്റ്, എന്‍.കെ. രാജിമോള്‍-സെക്രട്ടറി, നന്മ കലാ-സാംസ്കാരികവേദി കണ്‍വീനറായി എസ്. സുകുമാരനെയും ജോയിന്റ് കണ്‍വീനറായി എസ്. സുനിയേയും തെരഞ്ഞെടുത്തു.
Tags : Joint Council nattuvishesham local news