x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ജൂ​നി​യ​ര്‍ ത്രോ​ബോ​ള്‍: ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ​യും നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ സ്‌​പോ​ര്‍​ട്‌​സും ചാ​മ്പ്യ​ന്‍​മാ​ർ

വെബ് ഡെസ്ക്
Published: September 7, 2026 01:15 AM IST | Updated: September 7, 2026 01:15 AM IST

ചാ​മ്പ്യ​ൻ​മാ​രാ​യ ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​ന്മാ​സ്പോ​ർ​ട്സ് അ​ക്കാ​ദ​മി.

നി​ല​മ്പൂ​ര്‍: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ജി​എം​എ​ച്ച് എ​സ് എ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന 12ാമ​ത് ജി​ല്ലാ ജൂ​നി​യ​ര്‍ ത്രോ​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ല​മ്പൂ​ർ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യും ചാ​മ്പ്യ​ന്‍​മാ​രാ​യി. ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ് സ്കൂ​ളി​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വേ​ങ്ങ​ര പീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​നു​മാ​ണ് ര​ണ്ടാം സ്ഥാ​നം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ര​പ്പ​ന​ങ്ങാ​ടി എ​സ്എ​ന്‍എംഎ​ച്ച്എ​സ്എ​സി​നും പെ​രി​ന്ത​ല്‍​മ​ണ്ണ സി​ല്‍​വ​ര്‍ മൗ​ണ്ട് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​നു​മാ​ണ് മൂ​ന്നാം സ്ഥാ​നം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ജിഎംഎ​ച്ച്എ​സ്എ​സ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബും മാ​ര്‍​ത്തോ​മ എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളും മൂ​ന്നാം സ്ഥാ​നം നേ​ടി. ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ കെ.​വി. ​മു​ഹ​മ്മ​ദ് അ​ന്‍​ഷി​ഫി​യെ​യും ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ ആ​ഷ‌്‌ലി പി.​കെ. ശാ​ക്കി​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ചാ​മ്പ്യ​ന്‍​ഷി​പ്പിന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള ത്രോ​ബോ​ള്‍ ഗോ​ള്‍​ഡ് മെ​ഡ​ലി​സ്റ്റ് ജേ​താ​വാ​യ സി. ​അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു, സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ത്രോ​ബോ​ള്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്് മ​റി​യാ​മ്മ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ അം​ഗം അ​രു​ണ്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​ഷ​മീം പ​റ​ശേ​രി, അ​രു​ണ്‍, റീ​ന ജോ​സ​ഫ്, യാ​സി​ര്‍, ബീ​ന, അ​വി​ന വി​നോ​ദ്, അ​നി​ല്‍ സി. ​നി​തി​ന്‍, മു​ഹ​മ്മ​ദ് അ​ഫ്‌​ല​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : champions NattuVishasham DistrictNews

Recent News

Corehub Up