പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10 ന് പത്തനംതിട്ട തൈക്കാവ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിക്കും. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മണികണ്ഠൻ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജിനി മോഹന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പേവിഷരോഗ പ്രതിരോധം, വളര്‍ത്തുമൃഗങ്ങളോടുള്ള സുരക്ഷിത ഇടപെടൽ, പേവിഷബാധയേറ്റാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, പ്രഥമ ശുശ്രൂഷ, പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
ആരോഗ്യവകുപ്പ്, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതലത്തിലും വിവിധ വകുപ്പുകളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പ്രാദേശികതലത്തിലും പേവിഷബാധ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലിയില്‍ ബോധവത്കരണ ക്ലാസുകളും പ്രതിജ്ഞയും സംഘടിപ്പിക്കും.