ജില്ലാ സബ്ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ടീം.
ഇരിട്ടി: ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷനും വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി നടത്തിയ ജില്ലാ സബ്ജൂനിയർ അണ്ടർ 17 വടംവലി ചാമ്പ്യൻഷിപ്പിൽ കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടിയാണ് സ്കൂൾ ഓവറോൾ ജേതാക്കളായത്.
പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിനാണ് മിക്സഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെയും മിക്സഡ് വിഭാഗത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ.വിജേഷ്, മുഖ്യാധ്യാപകൻ സി.ബിജു ഏബ്രഹാം, പി. നാരായണൻകുട്ടി എന്നിവർ സമ്മാനദാനം നടത്തി. ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി പ്രവീൺ മാത്യു, സ്കൂൾ കായികാധ്യാപകൻജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് മനോജ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews