പികെഎസ് സംസ്ഥാന സെക്രട്ടറി വി. പൊന്നുകുട്ടന് ഉദ്ഘാടനം ചെയ്യുന്നു.
കൊളത്തൂര്‍ : ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് ഭവന പദ്ധതി അട്ടിമറിക്കും വിധം യുഡിഎഫ് സര്‍ക്കാര്‍ പുതിയതായി തീരുമാനിച്ച ഉപഭോക്തൃവിഹിതം പിന്‍വലിക്കണമെന്നും ലൈഫ് വീടുകളില്‍ ലോഗോ പതിക്കണമെന്ന നിര്‍ദേശം ഒഴിവാക്കണമെന്നും പട്ടികജാതി ക്ഷേമ സമിതി ജില്ലാ കണ്വെന്ഷന് ആവശ്യപ്പെ ട്ടു.
പട്ടികജാതി വിഭാഗത്തിന്റെ വീടുകള്‍ക്ക് സര്‍ക്കാര്‍ വിഹിതം 10 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കണമെന്നും പികെഎസ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി. പൊന്നുകുട്ടന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.അയ്യപ്പന്‍കുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.പി. ലക്ഷ്മണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഡിഎസ്എംഎം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ. ശാന്തകുമാരി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പല്ലശ്ശന ഡിവിഷനില്‍ നിന്ന് വിജയിച്ച വി. പൊന്നുകുട്ടനെ സിപി ജില്ലാ സെക്രട്ടറിവി.പി. അനില്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗം വി. രമേശന്, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി. കെ. അബ്ദുള്ള നവാസ്, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് എം.പി. അലവി, മങ്കട ഏരിയ സെക്രട്ടറി മോഹനന് പുളിക്കല്‍, ഏരിയ കമ്മിറ്റി അംഗം അഡ്വ. ടി.കെ. റഷീദലി, പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഗിരിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. സുബ്രഹ്മണ്യന്, കെ.പി. സന്തോഷ്, സി. ശോഭന, കെ.പി. ബാബുരാജ് ,ടി .പി. വിജയന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍. അയ്യപ്പന്‍കുട്ടി (പ്രസി.) കെ.പി. സന്തോഷ്, സി. ശോഭന, രാജന് പരുത്തിപ്പറ്റ, സി.കെ. ജയകുമാര്‍,(വൈസ് പ്രസി.) പി.പി. ലക്ഷ്മണന് (സെക്ര.) അഡ്വ. പി. പ്രദീപ്കുമാര്‍, പാലക്കണ്ടി വേലായുധന്, കെ.പി. മോഹനന്, കെ. ഷീബ (ജോ. സെക്ര.) കെ.പി. സുബ്രഹ്മണ്യന് (ട്രഷ.) സി. രവി, ടി.പി. വിജയന്, പി.സി. നാഗന് (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Tags : LIFE housing NattuVishasham DistrictNews