ഇടുക്കി: ഡോ. എ. നസീം ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1995ല്‍ സബ് ഇന്‍സ്പെക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സിഐയായും ഡിവൈഎസ്പിയായും ജോലി ചെയ്തു.
2021ല്‍ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. മൂന്നു വര്‍ഷമായി മറൈന്‍ എന്‍ഫോഴ്സ്മെന്റില്‍ എസ്പിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
കേരളത്തിലെ കസ്റ്റഡി മരണത്തെക്കുറിച്ചുളള പഠനത്തിന് ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍നിന്നു പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.
Tags : Police Chief Nattuvishesham District News