x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ആ​ന്‍റ​ണി കു​ര്യാ​ള​ശേ​രി​യു​ടെ 25-ാം ച​ര​മ​വാ​ർ​ഷി​കം

വെബ് ഡെസ്ക്
Published: September 5, 2026 11:02 PM IST | Updated: September 5, 2026 11:02 PM IST

ഫാ. ​റെ​ജി പ്ലാ​ന്തോ​ട്ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

ച​മ്പ​ക്കു​ളം: ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ ദീ​ർ​ഘ​കാ​ലം പ്രി​ൻ​സി​പ്പ​ലും കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ലും ഓ​ൾ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക്രി​സ്ത്യ​ൻ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഡോ. ​ആ​ന്‍റ​ണി കു​രി​യാ​ള​ശേ​രി​യു​ടെ 25-ാം ച​ര​മ​വാ​ർ​ഷി​കം ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന അ​നു​മ​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി പ്ലാ​ന്തോ​ട്ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. പി.​കെ. മൈ​ക്കി​ൾ ത​ര​ക​ൻ, എ​സ്ബി കോ​ള​ജ് മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജേ​ക്ക​ബ് തോ​മ​സ് ത​യ്യി​ൽ, കു​രി​യാ​ള​ശേ​രി കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ദീ​ർ​ഘ​കാ​ലം കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഡോ. ​ആ​ന്‍റ​ണി കു​രി​യാ​ള​ശേ​രി, സീ​റോ​മ​ല​ബാ​ർ സ​ഭ ചി​ക്കാ​ഗോ രൂ​പ​ത​യു​ടെ ഫൗ​ണ്ട​ർ പാ​സ്റ്റ​റാ​ണ്.

Tags : Nattuvishesham Districtnews Deepikanews Death Anniversary

Recent News

Corehub Up