x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​ വ​ന്ദ​ന ദാ​സ് വ​ധക്കേ​സ് : സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​യി


Published: March 1, 2026 07:05 AM IST | Updated: March 1, 2026 07:05 AM IST

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് മ​ര​ണ​മ​ട​ഞ്ഞ ഡോ. ​വ​ന്ദ​ന ദാ​സ് കേ​സി​ലെ പ്ര​തി​ഭാ​ഗം സാ​ക്ഷി വി​സ്താ​രം കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് പി. ​എ​ൻ. വി​നോ​ദ് മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി.
പ്ര​തി സ​ന്ദീ​പി െ ന്‍റ സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രു​മാ​യ ശ്രീ​കു​മാ​ർ, ഹേ​മ​ൻ, പ്ര​തി​യെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ഭാ​ഗം സാ​ക്ഷി​പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത് കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചത്.

പ്ര​തി യാ​തൊ​രു​വി​ധ​വു​മാ​യ മോ​ശ സ്വ​ഭാ​വ​മു​ള്ള വ്യ​ക്തി​യു​മ​ല്ല എ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ പ്ര​തി ന​ന്നാ​യി ക​വി​ത പാ​ടു​ന്ന ആ​ളാ​ണെ​ന്നും ന​ന്നാ​യി ചി​ത്രം വ​ര​യ്ക്കു​വാ​നും പാ​ടു​വാ​നും അ​ഭി​ന​യി​ക്കു​വാ​നും ക​ഴി​വു​ള്ള ആ​ളാ​ണ് എ​ന്നും സാ​ക്ഷി​ക​ൾ കോ​ട​തി മു​മ്പാ​കെ മൊ​ഴി ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ലെ മാ​ന​സി​ക രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​കൃ​ഷ്ണ​നെ കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം വീ​ണ്ടും വി​സ്ത​രി​ച്ചു.എ​ന്നാ​ൽ പ്ര​തി​ക്ക് ന​ൽ​കി​യ മ​രു​ന്നു​ക​ൾ ഗു​രു​ത​ര​മാ​യ മാ​ന​സിക രോ​ഗ​ത്തി​ന് ന​ൽ​കു​ന്ന​വ​യ​ല്ലെ​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ റീ ​എ​ക്സാ​മി​നേ​ഷ​നി​ൽ ഡോ​ക്ട​ർ മൊ​ഴി ന​ൽ​കി.

പ്ര​തി​യു​ടെ ജ​യി​ലി​ലെ പെ​രു​മാ​റ്റ​ങ്ങ​ളി​ൽ യാ​തൊ​രു അ​സ്വാ​ഭാ​വി​ക​ത​യും താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് പ്രോ​സി​ക്യൂ​ട്ട​റു​ടെ ക്രോ​സ് വി​സ്താ​ര​ത്തി​നി​ടെ​യും കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

70 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സി​ൽ 22 തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും 207 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ഭാ​ഗം തെ​ളി​വ് പൂ​ർ​ത്തി ആ​യ​തി​നെ തു​ട​ർ​ന്ന് പ്രാ​സി​ക്യൂ​ഷ​ൻ ഭാ​ഗം അ​ന്തി​മ​വാ​ദം മാ​ർ​ച്ച് ര​ണ്ടി​ന് ന​ട​ക്കും. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷൽ പ്രോ​സി​ക്കു​ട്ട​ർ അ​ഡ്വ. പ്ര​താ​പ് ജി. ​പ​ടി​ക്ക​ലി​നോ​ടൊ​പ്പം അ​ഭി​ഭാ​ഷ​ക​രാ​യ ശ്രീ​ദേ​വി പ്ര​താ​പ്, ശി​ല്പ ശി​വ​ൻ, ഹ​രീ​ഷ് കാ​ട്ടൂ​ർ, മ​ഹേ​ശ്വ​ർ പ​ടി​ക്ക​ൽ, നീ​ര​ജ ഷാ​ജി എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Tags : Dr. Vandana Das murder case

Recent News

Corehub Up