x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ദ്യാ​​ഭ്യാ​​സ ബ​​ന്ദ് ജി​​ല്ല​​യി​​ല്‍ പൂ​​ര്‍​ണം

വെബ് ഡെസ്ക്
Published: July 24, 2026 12:06 AM IST | Updated: July 24, 2026 12:06 AM IST

കോ​​ട്ട​​യ​​ത്ത് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന പ്ര​​വ​​ര്‍​ത്ത​​ക​​ര്‍.

കോ​​ട്ട​​യം: വി​​ദ്യാ​​ര്‍​ഥി​​ക​​ളെ തെ​​രു​​വി​​ല്‍ വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ന്ന കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ന​​യ​​ങ്ങ​​ള്‍​ക്കെ​​തി​​രേ​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ല്‍​ഗാ​​ന്ധി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള എം​​പി​​മാ​​രെ ആ​​ക്ര​​മി​​ക്കു​​ന്ന മോ​​ദി ഭ​​ര​​ണ​​കൂ​​ട ഭീ​​ക​​ര​​ത​​യ്‌​​ക്കെ​​തി​​രേ​​യും കെ​​എ​​സ്‌​​യു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തി​​യ വി​​ദ്യാ​​ഭ്യാ​​സ ബ​​ന്ദ് ജി​​ല്ല​​യി​​ല്‍ പൂ​​ര്‍​ണം.

ജി​​ല്ല​​യി​​ലെ ഒ​​മ്പ​​തു നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​യി വി​​വി​​ധ യൂ​​ണി​​റ്റ് ക​​മ്മി​​റ്റി​​ക​​ള്‍, മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പ​​ഠി​​പ്പു​​മു​​ട​​ക്ക് ന​​ട​​ത്തി​​യെ​​ന്ന് കെ​​എ​​സ്‌​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ന്‍. നൈ​​സാം പ​​റ​​ഞ്ഞു.

ജി​​ല്ല​​യി​​ല്‍ നി​​ന്നു​​ള്ള സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ള്‍, ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ള്‍, ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍, യൂ​​ണി​​റ്റ് ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​മ​​ര​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി. വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ സം​​ര​​ക്ഷി​​ക്കു​​ന്ന​​തു​​വ​​രെ സ​​മ​​ര​​വുമാ​​യി മു​​ന്നോ​​ട്ട് പോ​​കു​​മെ​​ന്ന് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ന്‍. നൈ​​സാം അ​​റി​​യി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up