ഷൊർണൂർ: കുളപ്പുള്ളി സപ്തസ്വര മ്യൂസിക് സ്കൂളിന്റെ പതിനെട്ടാം വാർഷികം പൊതുപ്രവർത്തകൻ ടി.ആർ. അജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഏർപ്പെടുത്തിയ 2026 ലെ സപ്തസ്വര പുരസ്കാരം സാഹിത്യകാരൻ അരിയൂർ രാമകൃഷ്ണനും ഗായിക എൻ. പ്രതിഭാ മേനോനും സമ്മാനിച്ചു.
കഥാകൃത്ത് പിപിഎ റഹ്്മാൻ അധ്യക്ഷത വഹിച്ചു. മ്യൂസിക് സ്കൂൾ പ്രിൻസിപ്പൽ ഷാജു ജോസഫ്, മനോജ് ഷൊർണൂർ, കലാമണ്ഡലം സരോജിനി, ഐ. ചന്ദ്രമതി, അരിയൂർ രാമകൃഷ്ണൻ, എൻ. പ്രതിഭാ മേനോൻ പ്രസംഗിച്ചു. തുടർന്ന് ഗാനമേളയും അരങ്ങേറി.
Tags : nattu vishesham Eighteenth anniversary Saptaswara Music