x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 10:43 PM IST | Updated: July 30, 2026 10:43 PM IST

ചി​റ്റാ​ര്‍: ഒ​ന്പ​തു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ല്‍. ചി​റ്റാ​ര്‍ ഫാ​ക്ട​റി​പ്പ​ടി മാ​മ​ല പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ ഫി​ലി​പ്പോ​സ്(66) നെ​യാ​ണ് ചി​റ്റാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്താ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കൈ​ത​ച്ച​ക്ക തോ​ട്ട​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​യാ​ള്‍ കാ​ലി​ല്‍ പി​ടി​ച്ച് നി​ല​ത്തി​ടു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ആ​യി​രു​ന്നു. പീ​ഡ​ന വി​വ​രം ര​ക്ഷി​താ​ക്ക​ളോ​ട് കു​ട്ടി പ​ങ്ക് വ​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചി​റ്റാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ 29ന് ​സം​ഭ​വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചി​റ്റാ​ര്‍ എ​സ്എ​ച്ച്ഒ എ. ​അ​നീ​സ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍, പ്ര​വീ​ണ്‍, സി​പി​ഒ അ​ന്‍​വ​ര്‍​ഷ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham Districtnews Elderly man

Recent News

Corehub Up