x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃ​ദ്ധ​യു​ടെ അപകടമ​ര​ണം: വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 17, 2026 12:52 AM IST | Updated: August 17, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

പൂ​വാ​ർ:​പു​ല്ലു​വി​ള ജം​ഗ്ഷ​നി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് വൃ​ദ്ധ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ വാ​ഹ​നം ക​ണ്ടെ​ത്തി.
കോ​ട്ടു​കാ​ൽ അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തു​മൂ​ല ജൂ​ബി​ലി ന​ഗ​ർ ബാ​ബു ഹൗ​സി​ൽ വി​മ​ൽ (18) ഓ​ടി​ച്ച ബൈ​ക്കി​ടി​ച്ചാ​ണ് ക​രും​കു​ളം പു​ല്ലു​വി​ള പീ​രു​പി​ള്ള​വി​ളാ​കം ഹോ​ളി ഫാ​മി​ലി ഹൗ​സി​ൽ മേ​രി സ്റ്റെ​ല്ല (70 ) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പു​ല്ലു​വി​ള സെ​ന്‍റ് ജേ​ക്ക​ബ് ച​ർ​ച്ചി​ലേ​ക്ക് പോ​ക​വേ, റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച ബൈ​ക്ക് നി​ർ​ത്താ​തെ പോ​യി.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ​യും വാ​ഹ​ന​ത്തെ​യും പിടികൂടിയതെന്നു കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് വ്യക്തമാക്കി.

മേ​രി സ്റ്റെ​ല്ല​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up