x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി


Published: March 30, 2026 12:45 AM IST | Updated: March 30, 2026 12:45 AM IST

പാ​ല​ക്കാ​ട്: നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 12 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു​ള്ള ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യി ഓ​ർ​ഡ​ർ സോ​ഫ്റ്റ്‌​വെ​യ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി 3048 ഉ​ദ്യോ​ഗ​സ്ഥ​രെ​യും, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി 3048 പേ​രെ​യും, പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി 6096 ജീ​വ​ന​ക്കാ​രെ​യു​മാ​ണ് നി​യ​മി​ച്ച​ത്.

പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പോ​സ്റ്റിം​ഗ് ഓ​ർ​ഡ​ർ സോ​ഫ്റ്റ് വെ​യ​റി​ൽ സ്വ​ന്തം ലോ​ഗി​ൻ ഉ​പ​യോ​ഗി​ച്ചോ, സ്ഥാ​പ​ന മേ​ധാ​വി മു​ഖാ​ന്ത​ര​മോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. പോ​ളിം​ഗ് ഡ്യൂ​ട്ടി ല​ഭി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഏ​പ്രി​ൽ 1 മു​ത​ൽ 6 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​രി​ശീ​ല​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​സ്റ്റിം​ഗ് ഓ​ർ​ഡ​റി​ൽ ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​നൗ​ണ്‍​സ്‌​മെ​ന്‍റി​ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി വേണം

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നു മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സു​വി​ധ ആ​പ്പ് വ​ഴി മൈ​ക്ക്, ഉ​ച്ച​ഭാ​ഷ​ണി തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​ന​സ​ഞ്ചാ​ര​മു​ള്ള പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ഗ​താ​ഗ​ത​ത്തി​ന് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ഉ​ച്ച​ഭാ​ഷി​ണി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​രു​ത്.പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ച്ച​ഭാ​ഷി​ണി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് ന​ല്‍​കി​യി​ട്ടു​ള്ള ലൈ​സ​ന്‍​സ് പി​ന്‍​വ​ലി​ക്കു​ക​യും, മ​റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​റി​യി​ച്ചു.

Tags : Second phase nattuvishesham local news

Recent News

Corehub Up