തൃപ്പൂണിത്തുറ മെയിൻ റോഡിൽ നടമേൽ പള്ളിക്ക് സമീപം ചെരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ്.
തൃപ്പൂണിത്തുറ: നഗരമധ്യത്തിൽ അപകടകരമായ രീതിയിൽ ചെരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. തൃപ്പൂണിത്തുറ മെയിൻ റോഡിൽ നടമേൽ പള്ളിക്ക് സമീപത്തായി നിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് സാധാരണയിലും വളരെ കൂടുതലായി ചെരിഞ്ഞു നിൽക്കുന്നത്.
റോഡരികിലായുള്ള പോസ്റ്റിന്റെ മുകൾ ഭാഗം റോഡിന് മധ്യത്തിലേയ്ക്ക് ചെരിഞ്ഞിരിക്കുകയാണ്. വൈദ്യുത കമ്പികളിൽ തൂങ്ങി നിൽക്കും വിധമാണ് പോസ്റ്റുള്ളത്. ഓരോ ദിവസം കഴിയുന്തോറും പോസ്റ്റ് കൂടുതലായി ചെരിഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് സമീപത്തുള്ള വ്യാപാരികൾ പറയുന്നത്.
Tags : District News Nattuvishesham Electric post wires