സ്വിച്ച് ഓണ്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നിര്‍വഹിക്കുന്നു.
വെള്ളിക്കുളങ്ങര: കാല് നൂറ്റാണ്ടിലേറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളിക്കുളങ്ങര പോസ്റ്റ് ഓഫീസില്‍ വൈദ്യുതികണക്ഷന് ലഭിച്ചു. പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മതിയായ രേഖകള്‍ ഇല്ലാതിരുന്നതിനാലാണ് ഇവിടെ വൈദ്യുതി കണക്ഷന് ലഭ്യമാകാതിരുന്നത്.
ആവശ്യമായ രേഖകള്‍ ലഭ്യമാക്കി കെഎസ്ഇബിക്ക് സമര്‍പ്പിച്ചതിനെതുടര്‍ന്ന് പോസ്റ്റ് ഓഫീസില്‍ വൈദ്യുതിയെത്തി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് സ്വിച്ച് ഓണ്‍ ചെയ്തു. വൈസ് പ്രസിഡന്റ് എം.വി. മിനി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഡാര്‍ലി പോള്‍സണ്‍, പോസ്റ്റ് മാസ്റ്റര്‍ ടി.വി. വര്‍ഷ, പോസ്റ്റ്വുമണ് കെ.എന്‍.നിത, പഞ്ചായത്തംഗങ്ങളായ സിബി പൗലോസ്, സുമ ആന്റണി, നൂര്ജഹാന് നവാസ്, സിജി രാജേഷ്, ശ്രീജ പ്രഭീഷ് മുന്‍ മെമ്പര്‍ മോളി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു