ചാത്തന്നൂർ: തിരുമുക്ക് മുതൽ ശീമാട്ടി ജംഗ്ഷൻ വരെ മണ്ണിട്ട് നികത്തിയ ഉയരപ്പാതകൾക്ക് പകരം സുരക്ഷിതമായ തൂണുകളിൽ എലിവേറ്റഡ് പാതകൾ നിർമിക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂരിൽ സമരം തുടങ്ങി.
ചാത്തന്നൂർ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് പ്രവർത്തകരാണ് ആദ്യ ദിവസം പ്രക്ഷോഭത്തിൽ പങ്കാളികളായത്.
പ്രതിഷേധ ജ്വാല തെളിയിച്ചായിരുന്നു പ്രതിഷേധ സമരം. വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് എം.ശശിധരൻ ജ്വാല തെളിയിച്ചു. സമരസമിതി കൺവീനർ കെ.കെ.നിസാർ അധ്യക്ഷത വഹിച്ചു.
വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഹരി അമ്മൂസ്, ട്രഷറർ മോഹനൻ മോഹിത്, വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉണ്ണിത്താൻ, യൂത്ത് വിംഗ് സെക്രട്ടറി രംഗനാഥൻ, കെ.രാമചന്ദ്രൻ പിള്ള, സജീർ, ലിമിൻ, വി.എ.മോഹൻലാൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം ആറിന് വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയാ കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ച് പ്രക്ഷോഭ സമരത്തിൽ പങ്കാളികളാകും
Tags : nattu vishesham Elevated walkways