x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ​മ​ൺ വ​ര​ട്ടു​മേ​ട്ടി​ൽ ഭൂ​മി കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു; ട്ര​ക്കിം​ഗ് ത​ട​ഞ്ഞു, പ്ര​കാ​ശ് രാ​ജി​ന്‍റെ ഭൂ​മി​ക്കും നോ​ട്ടീ​സ്

വെബ് ഡെസ്ക്
Published: July 22, 2026 11:20 PM IST | Updated: July 22, 2026 11:20 PM IST

വാ​ഗ​മ​ൺ വ​ര​ട്ട് മേ​ട്ടി​ലെ കൈ​യേ​റ്റം

വാ​ഗ​മ​ൺ: വാ​ഗ​മ​ൺ വ​ര​ട്ടു​മേ​ട്ടി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ചും അ​ല്ലാ​തെ​യു​മു​ള്ള വ​ൻ ഭൂ​മി കൈ​യേ​റ്റം റ​വ​ന്യു വ​കു​പ്പ് ഒ​ഴി​പ്പി​ച്ചു. പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ ജോ​ജോ വി. ​സെ​ബാ​സ്റ്റ്യ​ൻ, എ​ൽ​എ ത​ഹ​സി​ൽ​ദാ​ർ ആ​ർ. ഹ​രീ​ന്ദ്ര​നാ​ഥ്‌ , വാ​ഗ​മ​ൺ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​ബി. ഗോ​പീ​കൃ​ഷ്ണ​ൻ, ഏ​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജ​യ​കു​മാ​ർ, ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. പ്ര​ദീ​പ്, എ.​ന​ജീ​ബ്, സി​ദ്ദി​ഖ്, ദ്രു​ത​ക​ർ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്. രാ​ജ്കു​മാ​ർ, ഭൂ​സം​ര​ക്ഷ​ണ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വ​ര​ട്ടു​മേ​ട്ടു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ സെ​ബി​ൻ ആ​ന്‍റ​ണി എ​ന്ന​യാ​ൾ​ക്കു​ള്ള 1.25 ഏ​ക്ക​ർ പ​ട്ട​യ ഭൂ​മി​യോ​ടു ചേ​ർ​ന്നു​ള്ള പ​ത്തേ​ക്ക​റോ​ളം സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും കൃ​ഷി ന​ട​ത്തു​ക​യും മ​തി​ൽ കെ​ട്ടു​ക​യും മു​ള്ളു​ക​മ്പിവേ​ലി സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കൈ​യേ​റ്റ​ങ്ങ​ളെ​ല്ലാം അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​മാ​റ്റി. പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യാ​യ​തി​നാ​ൽ നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ര​ണ്ട് ദി​വ​സം​കൊ​ണ്ട് നി​ർ​മി​തി​ക​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ച് നീ​ക്കി സ​ർ​ക്കാ​ർ ബോ​ർ​ഡ് സ്ഥാ​പി​ക്കും.

Tags : Encroachments cleared NattuVishasham DistrictNews

Recent News

Corehub Up