പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അങ്കമാലി-ശബരി റെയിൽ പാത നിർമാണത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടരുന്നതായി റെയിൽവേ. ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
111 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ പുതുക്കിയ നിർമാണച്ചെലവ് 3,801 കോടി രൂപയാണ്. നിലവിൽ 25 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 304 ഹെക്ടർ ഭൂമിയാണ് പദ്ധതി പൂർത്തിയാക്കാൻ ആകെ വേണ്ടത്.
2026-27 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിക്കായി 505 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Tags : Sabari RailwayLine Land acquisition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash