വിവര്‍ത്തന ശില്പശാലയില് പങ്കെടുത്തവര്‍.
കോട്ടയം: ബിസിഎം കോളജിലെ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെയും എംജി യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തില്‍ വിവര്‍ത്തന ശില്പശാല സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി മുന്‍ എഡിറ്റര്‍ ഡോ. എ.ജെ. തോമസ്, പെന്ഗ്രാന്റ് അവാര്‍ഡ് ജേതാവ് ഡോ. വൃന്ദ വര്‍മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഡോ. കെ.വി. തോമസ്, പൊന്നു ലിസ് മാളിയേക്കല്‍, ഡോ. നിത്യ മറിയം ജോണ്‍, ആന്‍സി സിറിയക്, ആന്മരിയ സാജന് എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില് അധ്യാപകരും ഗവേഷക വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ അന്‍പതിലധികം പേര് പങ്കെടുത്തു.
Tags : workshop NattuVishasham DistrictNews